

2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി മികച്ച പ്രകടനം കാഴ്ച വച്ചു. മത്സരിച്ച 29 സീറ്റുകളിൽ 20 സീറ്റുകളിലും പാർട്ടി മുന്നിലാണ്. സുഗൗളി, ഗോവിന്ദ്ഗഞ്ച്, ബെൽസാൻഡ്, ബഹാദുർഗഞ്ച്, കസ്ബ, ബൽറാംപൂർ തുടങ്ങിയ സീറ്റുകളിലാണ് ചിരാഗ് പാസ്വാൻ ലീഡ് ചെയുന്നത്. (Chirag Paswan)
2020 ലെ ബീഹാർ തിരഞ്ഞെടുപ്പിൽ, അന്ന് ഐക്യ ലോക് ജനശക്തി പാർട്ടിയായിരുന്ന എൽജെപി (ആർവി) 130 ലധികം സീറ്റുകളിൽ മത്സരിച്ചിരുന്നുവെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയം നേടിയത്. എന്നാൽ പിന്നീട് ആ ഒരു സീറ്റായ മതിഹാനി നിയമസഭാ മണ്ഡലം ജനതാദൾ (യുണൈറ്റഡ്) ലേക്ക് മാറി. മറ്റ് ഒമ്പത് മണ്ഡലങ്ങളിൽ എൽ.ജെ.പി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഇതൊക്കെയാണെങ്കിലും, നിതീഷ് കുമാറിനെതിരെ ചിരാഗ് പാസ്വാന്റെ പ്രചാരണം ജെ.ഡി.യു.വിന്റെ വോട്ടുകൾ വിഭജിക്കുന്നതിലേക്ക് നയിച്ചു. 2015 ൽ 71 ൽ നിന്ന
ജെ.ഡി.യു.വിന്റെ സീറ്റുകളുടെ എണ്ണം 2020 ൽ 43 ആയി കുറഞ്ഞത്തിൽ ചിരാഗ് പാസ്വാന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.
ബീഹാർ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ ദേശീയ സ്വീകാര്യതയും ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ സാന്നിദ്ധ്യവും ചേർന്ന് ശക്തമായ ഒരു തെരഞ്ഞെടുപ്പ് ശക്തിയെ സൃഷ്ടിച്ചു. അത് അവർക്ക് ബീഹാറിൽ വൻ വിജയമാക്കി മാറ്റാൻ സാധിച്ചു. ബീഹാർ വിധി നിർണ്ണയ ഘട്ടത്തിലെത്തിയപ്പോൾ, പ്രധാനമന്ത്രി മോദി-നിതീഷ് പങ്കാളിത്തം നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘടകമായി ഉയർന്നുവന്നിട്ടുണ്ട്.