Times Kerala

ബാലവിവാഹം: അസമിൽ 15 പേരെ അറസ്റ്റ് ചെയ്തു
 

 
crime
ദിസ്പൂർ: അസമിൽ വ്യാജരേഖ നിർമിച്ച് ബാലവിവാഹം നടത്തിയതിന് 15 പേരെ അറസ്റ്റ് ചെയ്തു. ബാലവിവാഹം നടന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൈലകണ്ടി ജില്ലയിലെ ഹൈലകണ്ടി ടൗൺ, പഞ്ച്ഗ്രാം, കട്ലിച്ചേര, അൽഗാപൂർ, ലാല, രാംനാഥ്പൂർ, ബിലായ്പൂർ പ്രദേശങ്ങളിൽ നിന്നുള്ളവരെയാണ്  അറസ്റ്റ് ചെയ്തതെന്ന്  പൊലീസ് പറയുന്നു.
 
ആദ്യം 16 പേരെ കസ്റ്റഡിയിലെടുത്തെന്നും തെളിവുകളില്ലാത്തതിനാൽ ഒരാളെ വിട്ടയച്ചതായും പൊലീസ് പറയുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Related Topics

Share this story