മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്
 മുംബൈ: മഹാരാഷ്ട്ര മൂന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വീട്ടിലും ഓഫീസിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സി.ബി.ഐയുടെ പരിശോധന. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റെയ്ഡ്. അതേസമയം, ദേശ്മുഖ് അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്. ദേശ്മുഖിന്റെ അഭിഭാഷകന്‍ ആനന്ദ് ദഗയേയും സി.ബി.ഐയുടെ തന്നെ സബ് ഇന്‍സ്‌പെക്ടര്‍ അഭിഷേക് തിവാരിയേയും സെപ്തംബര്‍ രണ്ടിന് സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ത്തിയെന്ന് കാണിച്ചായിരുന്നു അറസ്റ്റ്.

Share this story