ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെയ്ക്കെതിരെ കേസെടുത്ത് സിബിഐ
May 12, 2023, 19:25 IST

ന്യൂഡൽഹി: ഷാറൂഖിന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്നു കേസിൽ അറസ്റ്റ് ചെയ്ത എൻസിബി മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ സിബിഐ അഴിമതി കേസ് രജിസ്റ്റർ ചെയ്തു. സമീർ വാങ്കഡെ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സമീർ വാങ്കഡെ അഴിമതിയിലൂടെ സ്വത്ത് സമ്പാദിച്ചതായി വിജിൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
ആര്യൻ ഖാനെതിരെ കേസെടുക്കാതിരിക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പ്രത്യേക വിജിലൻസ് അന്വേഷണം നടത്തിയത്. പിന്നീട് ടാക്സ്പേയർ സർവീസ് ഡയറക്ടറേറ്റിലേക്ക് വാങ്കഡെയെ സ്ഥലം മാറ്റിയിരുന്നു.
