റെയില്‍വേ സ്റ്റേഷനില്‍ വീപ്പയിലാക്കി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം, മൂന്ന് മാസത്തിനിടെ മൂന്നാം കൊലപാതകം; സീരിയല്‍ കില്ലര്‍ ഭീതിയില്‍ ബംഗളൂരു നഗരം ?

റെയില്‍വേ സ്റ്റേഷനില്‍ വീപ്പയിലാക്കി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം, മൂന്ന് മാസത്തിനിടെ മൂന്നാം കൊലപാതകം; സീരിയല്‍ കില്ലര്‍ ഭീതിയില്‍ ബംഗളൂരു നഗരം ?
 ബെംഗളൂരു : സ്ത്രീയുടെ മൃതദേഹം വീപ്പയിലാക്കി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.  ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 32-35 ഇടയില്‍ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. അതേസമയം, കഴിഞ്ഞ നാല് മാസത്തിനിടെ ബംഗളൂരുവില്‍ സമാന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊലപാതകമാണിത്. ഡിസംബറില്‍ ഒരു പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചില്‍ മഞ്ഞ ചാക്കില്‍ നിന്ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ജനുവരി നാലിന് യശ്വന്ത്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ നിന്ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സംഭവങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറാകാമെന്ന സംശയത്തിലാണ് പൊലീസ്. മൂന്ന് പേര്‍ ചേര്‍ന്ന് മൃതദേഹം റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലയാളി മൃതദേഹം തള്ളാന്‍ സഹായികളെ ഉപയോഗിക്കുന്നതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Share this story