Times Kerala

 ഏഴുമണിക്കൂറോളം ഫ്രീസറില്‍ , 'മൃതദേഹം' പുറത്തെടുത്തത്​ 'ജീവനോടെ';​ ഡോക്​ടര്‍മാ​ര്‍ക്കെതിരെ കേസ്​
​​​​​​​

 
news
 ലഖ്​നോ:  ഏഴുമണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം ജീവനോടെ  പുറത്തെടുത്തു .ഉത്തര്‍പ്രദേശില്‍ മൊറാദാബാദ്​ ജില്ല ആശുപത്രിയിലാണ്​ സംഭവം നടന്നത് .ബൈക്ക്​ ഇടിച്ചതിനെ തുടര്‍ന്നാണ്​ വ്യാഴാഴ്ച രാത്രി ഇലക്​ട്രീഷനായ ശ്രീകേഷ്​ കുമാറിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ആശുപത്രിയിലെ ഡോക്​ടര്‍മാര്‍ 40കാരന്‍ മരിച്ചതായി അറിയിച്ചു. തുടര്‍ന്ന്​ മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക്​ മാറ്റുകയായിരുന്നു .പിന്നീട്​ ഏഴുമണിക്കൂറിന്​ ശേഷമാണ്​ മൃതദേഹം പുറത്തെടുത്തത്​. പോസ്റ്റ്​മോര്‍ട്ടത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്‍കുകയും ചെയ്​തു. തുടര്‍ന്ന്​ പൊലീസിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ കുമാറിന്‍റെ ഭാര്യാസഹോദരി മൃതദേഹത്തിന്​ അനക്കമുള്ളതായി ശ്രദ്ധിക്കുകയായിരുന്നു.സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വിഡിയോയില്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും ശ്വസിക്കുന്നുണ്ടെന്നും പറയുന്നത്​ കേള്‍ക്കാം.എന്നാൽ,എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ വെളുപ്പിന്​ മൂന്നുമണിക്ക്​ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്​ ഹൃദയമിടിപ്പ്​ ഉണ്ടായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തെ പരിശോധിച്ച്‌​ നോക്കിയിരുന്നു. തുടര്‍ന്ന്​ മരിച്ചതായി അറിയിച്ചു. ഇന്ന്​ രാവിലെ പൊലീസും ബന്ധുക്കളും നോക്കിയപ്പോള്‍ അദ്ദേഹത്തിന്​ ഹൃദയമിടിപ്പുണ്ടായിരുന്നു. അതെസമയം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. 

Related Topics

Share this story