ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങള്‍ ഫ്ലാറ്റിൽ ജീര്‍ണിച്ച നിലയില്‍

കോല്‍ക്കത്ത: ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയിൽ ഫ്ളാറ്റില്‍ നിന്ന് കണ്ടെടുത്തു. ഞായറാഴ്ച പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സംഭവം.
വസ്ത്രവ്യാപാരിയായ ബ്രിന്ദാബന്‍ കര്‍മാക്കര്‍(52), ഭാര്യ ദേബശ്രീ കര്‍മാക്കര്‍, 17കാരിയായ മകള്‍ ദേബലീന, എട്ടുവയസുള്ള മകന് ഉത്സാഹാ എന്നിവരുടെ മൃതദേഹങ്ങളാണ് പോലീസ് കണ്ടെടുത്തത്.

ഖാര്‍ദ മേഖലയിലെ എംഎസ് മുഖര്‍ജി റോഡിലെ അടച്ചിട്ട അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ബാരക്പുര്‍ പോലീസ് കമ്മീഷണറേറ്റിന്റെ പരിധിലാണ് പ്രദേശം. കുടുംബാംഗങ്ങളെ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം ബ്രിന്ദാബന്‍ കര്‍മാക്കര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.