ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി

subramanian_swamy_modi_new
 ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രംഗത്ത് എത്തിയിരിക്കുകയാണ്  ബി​ജെ​പി​യു​ടെ രാ​ജ്യ​സ​ഭാ എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. ഭ​ര​ണ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും മോ​ദി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാണ് സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചത്. പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് പി​ന്നാ​ലെ​യാ​ണ് സ്വാ​മി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം.കൂടാതെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലും അ​തി​ർ​ത്തി സു​ര​ക്ഷ​യി​ലും മോ​ദി സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെന്നാണ് അദ്ദേഹം പറഞ്ഞത്. അ​ഫ്ഗാ​നി​സ്ഥാ​ൻ പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നെ "പ​രാ​ജ​യം' എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. പെ​ഗാ​സ​സ് ഡാ​റ്റ സു​ര​ക്ഷാ ലം​ഘ​ന​ത്തി​ന് മോ​ദി സ​ർ​ക്കാ​രി​നെ സ്വാ​മി കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Share this story