Times Kerala

കേ​ന്ദ്ര​മ​ന്ത്രി​യാ​കാ​ത്ത​തി​ൽ താൻ ഏ​റെ അ​സ്വ​സ്ഥനെന്ന് പറഞ്ഞ് ബി ജെ പി എം പി ര​മേ​ഷ് ജി​ഗ​ജി​നാ​ഗി

 
രമേഷ്
ബെംഗളൂരു: കേ​ന്ദ്ര മ​ന്ത്രി​യാ​കാ​ത്ത​തി​ൽ താ​ൻ ഏറെ അ​സ്വ​സ്ഥ​നാ​ണെ​ന്ന് പറഞ്ഞ് കർണാടക എം പി. ഇക്കാര്യത്തിൽ താൻ ആ​ഴ​ത്തി​ൽ വേ​ദ​നി​ക്കു​ന്നതായും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ബി ​ജെ ​പി എം​ പി കൂട്ടിച്ചേർത്തു. ഈ പ്രസ്താവന നടത്തിയത് ബി​ജാ​പൂ​ർ എം ​പി​യും ബി ​ജെ ​പി നേ​താ​വു​മാ​യ ര​മേ​ഷ് ജി​ഗ​ജി​നാ​ഗി​യാ​ണ്. താനാണ് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഏ​ഴ് ത​വ​ണ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക ദ​ളി​ത് എം ​പിയെന്ന് പറഞ്ഞ അദ്ദേഹം തൻ്റെ ഭാഗ്യത്തെ പഴിച്ചു. എ​ല്ലാ ഉ​ന്ന​ത ജാ​തി​ക്കാ​രും ക്യാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​യെന്ന് പറഞ്ഞ അദ്ദേഹം, അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും പറഞ്ഞു. ബി ജെ പിയെ ദളിതർ പിന്തുണച്ചില്ലേയെന്നാണ് അദ്ദേഹം ചോദിച്ചത്. ചൊ​വ്വാ​ഴ്ച വി​ജ​യ​പു​ര​യി​ൽ ആണ് ജി​ഗ​ജി​നാ​ഗിയുടെ പ്രതികരണം. തനിക്ക് വേണ്ടി താൻ ക്യാബിനറ്റ് പദവി തേടുന്നില്ലായെന്ന് പറഞ്ഞ അദ്ദേഹം, തൻ്റെ മ​ണ്ഡ​ല​ത്തി​ൽ തി​രികെയെത്തിയപ്പോൾ പലരും തന്നെ വിമർശിച്ചുവെന്നും, പലരും നേരത്തെ തന്നെ ബി ജെ പി ദളിത് വിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കൂട്ടിച്ചേർത്തു. തനിക്ക് ജനങ്ങളിൽ നിന്ന് കേ​ന്ദ്ര മ​ന്ത്രി​യാ​കാ​ൻ സമ്മർദ്ദമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇത് ന്യായമാണോ അതോ അന്യായമാണോയെന്നും ആരായുകയുണ്ടായി. 

Related Topics

Share this story