ന്യൂഡൽഹി: മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിൽ വീട്ടിൽ 45 കാരനായ ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി പോലീസ് ശനിയാഴ്ച അറിയിച്ചു. കേസ് തെളിയിക്കാൻ പോലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും ചിലരെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.(BJP functionary found murdered in his home)
വെള്ളിയാഴ്ച രാവിലെ ഹിംഗോറിയ ബഡാ ഗ്രാമത്തിലെ വീടിന്റെ ഒന്നാം നിലയിലെ ഒരു മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ ശ്യാംലാൽ ധാക്കഡിനെ കണ്ടെത്തി.