Times Kerala

തിരക്കേറിയ ട്രെയിനിൽ കയറാൻ ശ്രമിച്ചു: കാൽ വഴുതി ട്രാക്കിൽ വീണ സ്ത്രീയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി

 
ട്രെയിൻ
മുംബൈ: തിരക്കുള്ള ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന അവസരത്തിൽ ട്രാക്കിൽ വീണ യുവതിയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി. കാൽ വഴുതി ട്രാക്കിൽ വീഴുകയായിരുന്നു ഇവർ. തിങ്കളാഴ്ച രാവിലെ സംഭവമുണ്ടായത് മുബൈയിലെ ബെലാപൂർ റെയിൽവെ സ്റ്റേഷനിലാണ്. യുവതി കയറാൻ  ശ്രമിച്ചത് നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിലേക്കാണ്. തുടർന്ന് കാൽ വഴുതി ഇവർ ട്രെയിനിനും പ്ലാറ്റ്‌ഫോമിലും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറഞ്ഞത് യുവതിയുടെ കാലിലൂടെ ഒരു കമ്പാർട്ട്മെൻറ് കയറിയിറങ്ങിയതായാണ്. തടർന്ന് മറ്റു യാത്രക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ബഹളം മൂലമാണ് ട്രെയിൻ നിർത്തിയത്. ട്രെയിൻ സാവധാനം നിർത്തിയ ശേഷമാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്. ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ കാലുകൾ നഷ്ടമായതായാണ് വിവരം. 

Related Topics

Share this story