50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമം: 24കാരനും അമ്മയും അറസ്റ്റിൽ
May 4, 2023, 12:31 IST

രത്‌ലം: 50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമിച്ച കേസില്‍ 24 വയസ്സുകാരനും അമ്മയും അറസ്റ്റിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫവാര ചൗക്ക് പ്രദേശത്തുനിന്ന് പിടികൂടുകയായിരുന്നുവെന്ന് രത്‌ലം ജില്ലാ എസ്പി സിദ്ധാർഥ് ബഹുഗുണ പറഞ്ഞു. മധ്യപ്രദേശിലെ മന്ദ്‌സൗർ ടൗണിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്നു പ്രതികൾ. പ്രതികൾ മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നിന്നുള്ളവരാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവാവിന്റെ പേരിൽ സ്വദേശത്ത് ലഹരിക്കടത്ത് കേസുണ്ട്.