
മഹാരാഷ്ട്ര: ജാതകം നോക്കാൻ വന്ന സ്ത്രീയെ കെട്ടിപ്പിടിച്ച ജ്യോത്സ്യനെ പോലീസ് അറസ്റ്റ് ചെയ്തു(Astrologer). സംഭവത്തിൽ അഖിലേഷ് ലക്ഷ്മൺ രാജ്ഗുരു എന്ന ആളാണ് അറസ്റ്റിലായത്. പൂനെയിലെ ധങ്കവാടി പ്രദേശത്താണ് സംഭവം നടന്നത്. അഖിലേഷ് ലക്ഷ്മൺ മന്ത്രങ്ങളോ മാർഗനിർദേശങ്ങളോ നൽകുന്നതിനുപകരം, യുവതിയെ സ്വകാര്യമായി കെട്ടിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് 25 കാരി നൽകിയ പരാതിയിൽ പറയുന്നത്.
ഈ മാസം12 നാണ് യുവതി തന്റെ സഹോദരന്റെ ജാതകം ജ്യോതിഷിയുടെ അടുത്തേക്ക് കൊണ്ടുപോയത്. ശേഷം പ്രതിയുടെ നിർദേശപ്രകാരം ജൂലൈ 18 നും യുവതി പ്രതിയെ കാണാൻ പോയിരുന്നു. ആനി ദിവസമാണ് പ്രതി യുവതിയോട് മോശമായി പെരുമാറിയത്.
ശേഷം ഉടൻ തന്നെ യുവതി സഹോദരനോടൊപ്പം പോലീസിൽ പരാതിപ്പെടുകയായിരുന്നു. സഹകർനഗർ പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.