ആര്യന്‍ ഖാന്‍ ജയിലില്‍ തന്നെ; ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റി

 ആര്യന്‍ ഖാന്‍ ജയിലില്‍ തന്നെ; ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റി
 മുംബൈ: ആഡംബര കപ്പലിൽ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബൊളിവിഡ് നടൻ ഷാരൂക്ഷ ഖാന്റെ മകൻ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. ആര്യന്‍ ഖാന് ജാമ്യം അനുവദിക്കുന്നതിനെതിരേ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് ജാമ്യഹര്‍ജിയെ എതിര്‍ത്ത് മുംബൈ പ്രത്യേക കോടതിയില്‍ ഹാജരാവുക.  ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ അമിത് ദേശായി ബുധനാഴ്ച ഒന്നര മണിക്കൂറോളം ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ വാദിച്ചിരുന്നു.  എന്നാല്‍, ഇത് ലഹരിമരുന്നുമായി ബന്ധപ്പെട്ട അതീവഗുരുതര കേസാണെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്.  

Share this story