ആര്യൻ ഖാന് മയക്കുമരുന്ന് കടത്തും വിതരണവും, തെളിവുണ്ടെന്നും എന്‍സിബി കോടതിയിൽ

aryan
 മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് നിയമവിരുദ്ധ മയക്കുമരുന്നു കടത്തിലും മയക്കുമരുന്ന കൈവശംവയ്ക്കുന്നതിലും വിതരണത്തിലും പങ്കെന്ന് എന്‍സിബി. അന്തരാഷ്ട്ര മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട ചില വിദേശികളുമായി ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ കൂടിയായ ആര്യന്‍ഖാന്‍ ബന്ധപ്പെട്ടതായി എന്‍സിബി കോടതിയില്‍ പ്രസ്താവന നടത്തി. പ്രതികളുടെ  ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് എന്‍സിബി ആര്യന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്.ജാമ്യം നല്കരുതെന്ന് ആവശ്യപ്പെട്ട എന്‍സിബി ആര്യന്‍ ഖാന്‍ പതിവായി നിരോധിച്ച വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്നതിന് തെളിവുണ്ടെന്ന് വ്യക്തമാക്കി. സോളിറ്റര്‍ ജനറല്‍ അനില്‍ സിങാണ് എന്‍സിബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

Share this story