

മുങ്ങേർ: ബീഹാറിലെ മുങ്ങേർ ജില്ലയിൽ ഹഫ്ത നൽകാൻ വിസമ്മതിച്ചതിനെ ചായക്കടക്കാരന് നേരെ വെടിയുതിർത്തത് അക്രമികൾ (Crime). തിങ്കളാഴ്ച വൈകുന്നേരം ബരിയാർപൂർ സ്റ്റേഷന് പുറത്ത് ചായക്കട നടത്തുന്ന അജയ് കുമാറിനോട് മൂന്ന് സായുധ ഗുണ്ടകൾ ചേർന്ന് മാസം 10,000 രൂപ ഹഫ്ത ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാൻ വിസമ്മതിച്ചപ്പോൾ, അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട അജയിനെ തൊട്ടുരുമ്മി പോവുകയും കടയിലെ ഫ്രിഡ്ജിൽ തറച്ചു കയറുകയും ചെയ്തു. സംഭം നടന്ന ഉടൻ തന്നെ അക്കരമിക്കൽ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. വെടിവെപ്പിനെ തുടർന്ന് പോലീസിൽ പരാതി നൽകി മണിക്കൂറുകൾക്ക് ഉള്ളിൽ പ്രതികളെ പോലീസ് പിടികൂടി. അറസ്റ്റിലായ പ്രതികൾ സ്ഥിരം കുറ്റവാളികളാണ്.
In Munger, Bihar, a shocking incident occurred outside the Bariarpur railway station when three armed assailants demanded a monthly payment of 10,000 rupees from tea stall owner Ajay Kumar. When the shopkeeper refused, the criminals fired a shot that grazed him and hit a refrigerator, causing panic before they fled.