Times Kerala

 മറ്റൊരു ബി.ആർ.എസ് എം.എൽ.എ കൂടി കോൺഗ്രസിലേക്ക്

 
മറ്റൊരു ബി.ആർ.എസ് എം.എൽ.എ കൂടി കോൺഗ്രസിലേക്ക്
 ഹൈദരാബാദ്: ഒരു ബി.ആർ.എസ് എം.എൽ.എ കൂടി കോൺഗ്രസിലേക്ക്. രാജേന്ദ്രനഗറിൽ നിന്നുള്ള ബി.ആർ.എസ് എം.എൽ.എ ടി.പ്രകാശ് ഗൗഡ് ആണ് വെള്ളിയാഴ്ച കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് പ്രകാശ് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. മാസങ്ങൾക്കു മുമ്പ് പ്രകാശ് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ അന്ന് കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണെന്ന അഭ്യൂഹം പ്രകാശ് ഗൗഡ് തള്ളിയിരുന്നു.

Related Topics

Share this story