അമൃത്സറിൽ സുവർണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം
May 11, 2023, 07:55 IST

അമൃത്സർ: അമൃത്സറിൽ സുവർണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം നടന്നതായി സംശയം. ഉഗ്രശബ്ദം കേട്ടതിനെ തുടർന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു.
അർധരാത്രിയോടെയാണ് സുവർണ ക്ഷേത്രത്തിന് സമീപം വലിയ ശബ്ദം കേട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സ്ഫോടന സാധ്യത തള്ളുന്നില്ലെന്നും മേഖലയാകെ നിരീക്ഷണം ശക്താക്കിയെന്നും പഞ്ചാബ് പോലീസ് അറിയിച്ചു. മേയ് ആറിനും എട്ടിനും സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.
