അമരാവതി: ആന്ധ്രാ പ്രദേശ് മദ്യ അഴിമതി കേസിൽ വൈ.എസ്.ആർ.സി.പി. നേതാവും മുൻമന്ത്രിയുമായ ജോഗി രമേഷിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. കേസിൽ മുഖ്യപ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടിയുടെ നടപടി.(Andhra Pradesh liquor scam case, former minister Jogi Ramesh arrested)
മദ്യ കുംഭകോണം നടന്നത് ജോഗി രമേഷിന്റെ നിർദ്ദേശപ്രകാരമാണെന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജനാർദ്ദൻ റാവു മൊഴി നൽകിയിരുന്നു. കൂടാതെ, മൂന്നു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തു എന്നും റാവു മൊഴിയിൽ പറഞ്ഞിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ രമേഷ് ജോഗിയുടെ വീട്ടിൽ വ്യാഴാഴ്ച എസ്.ഐ.ടി. പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ജോഗി രമേഷിന്റെ സഹായിയായ രാമുവിനെയും എസ്.ഐ.ടി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജോഗി രമേഷിനെയും രാമുവിനെയും എക്സൈസ് ഓഫീസിലെത്തിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.