ആന്ധ്ര പ്രളയം: 30 വർഷത്തിനിടിയിലെ മഹാപേമാരിയെന്ന് റിപ്പോർട്ട്; തിരുപ്പതിയിൽ മാത്രം നാല് കോടി രൂപയുടെ നഷ്ടം

 ആന്ധ്ര പ്രളയം: 30 വർഷത്തിനിടിയിലെ മഹാപേമാരിയെന്ന് റിപ്പോർട്ട്; തിരുപ്പതിയിൽ മാത്രം നാല് കോടി രൂപയുടെ നഷ്ടം
 അമരാവതി: ആന്ധ്രാ പ്രദേശിൽ കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തിൽ തിരുമല-തിരുപ്പതി പ്രദേശങ്ങളിൽ മാത്രം നാല് കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്.  നവംബർ 17 മുതൽ 19 വരെയാണ് തിരുമലയിൽ ശക്തമായ മഴ ലഭിച്ചത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയാണിതെന്നാണ് വിലയിരുത്തൽ. താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഏകദേശം എണ്ണായിരത്തോളം ആളുകളാണ് മഴക്കെടുതി മൂലം ദുരിതമനുഭവിച്ചത്. 33 വീടുകൾ ഭാഗികമായും എട്ട് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. 30 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായതായും, അമ്പതിലധകം പേരെ കാണാതായതയുമാണ് റിപ്പോർട്ട്.

Share this story