ചുവപ്പ് സിഗ്നൽ മറികടന്ന് പാഞ്ഞ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ചു കയറി : ബെംഗളൂരുവിൽ ദമ്പതികൾക്ക് ദാരുണാന്ത്യം, ഡ്രൈവർ കസ്റ്റഡിയിൽ | Ambulance

അശോകിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചുവപ്പ് സിഗ്നൽ മറികടന്ന് പാഞ്ഞ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ചു കയറി : ബെംഗളൂരുവിൽ ദമ്പതികൾക്ക് ദാരുണാന്ത്യം, ഡ്രൈവർ കസ്റ്റഡിയിൽ | Ambulance
Published on

ബെംഗളൂരു: കുതിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് കയറി ബെംഗളൂരുവിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ചുവപ്പ് സിഗ്നൽ മറികടന്ന് വന്ന ആംബുലൻസ് മൂന്ന് ബൈക്കുകളിലിടിച്ച ശേഷം ഡിയോ സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികൾക്ക് മേൽ പാഞ്ഞുകയറുകയായിരുന്നു. ഒടുവിൽ ഒരു പോലീസ് ഔട്ട്‌പോസ്റ്റിൽ ഇടിച്ചാണ് ആംബുലൻസ് നിന്നത്.(Ambulance crashes into scooter, Couple dies in Bengaluru)

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഇസ്മയിൽ, സമീൻ ബാനു എന്നിവരാണ് കൊല്ലപ്പെട്ടത്. ആംബുലൻസ് ആദ്യം മൂന്ന് മോട്ടോർ ബൈക്കുകളുടെ പിന്നിലിടിച്ചു. ഇതിലൊരു ബൈക്ക് കുറച്ചു മീറ്ററുകളോളം മുന്നോട്ട് വലിച്ചിഴച്ച ശേഷമാണ് ആംബുലൻസ് ഡിയോ സ്കൂട്ടറിലിടിച്ച് ഔട്ട്‌പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്.

ദമ്പതികൾ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ, തകർന്ന നിലയിലുള്ള നിരവധി മോട്ടോർ സൈക്കിളുകളും തകർന്ന പോലീസ് ഔട്ട്‌പോസ്റ്റും കാണാം. ഔട്ട്‌പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ആംബുലൻസ് നാട്ടുകാർ ചേർന്ന് ഉയർത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആംബുലൻസ് ഡ്രൈവറായ അശോകിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com