'വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഒപ്പിട്ടു': SI ബലാത്സംഗം ചെയ്തതായി ആരോപിച്ച് ജീവനൊടുക്കിയ ഡോക്ടർക്കെതിരെ ആരോപണം | Suicide

എസ്.ഐയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്
'വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഒപ്പിട്ടു': SI ബലാത്സംഗം ചെയ്തതായി ആരോപിച്ച് ജീവനൊടുക്കിയ ഡോക്ടർക്കെതിരെ ആരോപണം | Suicide
Published on

മുംബൈ: മഹാരാഷ്ട്രയിൽ പോലീസ് ഇൻസ്‌പെക്ടറുടെ ലൈംഗിക പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വനിതാ ഡോക്ടർക്കെതിരെ പുതിയ ആരോപണവുമായി സ്ത്രീ രംഗത്ത്. ഡോക്ടർ വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഒപ്പിട്ടെന്നാണ് ആരോപണം.(Allegations against doctor who committed suicide)

സത്താറയിലെ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 28 വയസ്സുള്ള ഡോക്ടർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൂങ്ങിമരിച്ചത്. സത്താറ എസ്.ഐ. ഗോപാൽ ബദാനെ തന്നെ നാലു തവണ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന് ഡോക്ടർ കൈവെള്ളയിൽ എഴുതിവെച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സത്താറ സ്വദേശിയായ ഭാഗ്യശ്രീ മാരുതി പചാങ്‌നെ എന്ന സ്ത്രീ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

ഭാഗ്യശ്രീയുടെ മകൾ ദീപാലി മാരുതി സൈനികനായ അജിൻക്യ ഹൻമന്ത് നിംബൽക്കറുമായി വിവാഹിതയായിരുന്നു. ഓഗസ്റ്റ് 19-ന് ദീപാലി ആത്മഹത്യ ചെയ്തു. മകളുടേത് കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും അജിൻക്യയിൽ നിന്നും വീട്ടുകാരിൽ നിന്നും മകൾ നിരന്തരം ശാരീരിക–മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നെന്നും ഭാഗ്യശ്രീ ആരോപിക്കുന്നു.

ദീപാലിയുടേത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്ന് ഭാഗ്യശ്രീ ആരോപിച്ചു. "മകളുടെ മരണം കഴിഞ്ഞ് 5 ദിവസത്തിനുശേഷവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയില്ല. ഓഗസ്റ്റ് 17-നാണ് ദീപാലി ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് അജിൻക്യയുടെ ഫോൺ വന്നത്. ഗർഭിണിയായിരുന്ന ദീപാലി കുഴഞ്ഞുവീണതായിരിക്കുമെന്ന് കരുതിയാണ് ആശുപത്രിയിലെത്തിയത്. അവിടെ ചെന്നപ്പോഴാണ് അവൾ ജീവനൊടുക്കിയെന്ന് പറയുന്നത്. അതിൽ സംശയമുണ്ട്. എന്റെ മകൾ ആത്മഹത്യ ചെയ്യില്ല. അവൾ ആറുമാസം ഗർഭിണിയാണ്. ഒന്നര വയസ്സുള്ള മറ്റൊരു കുഞ്ഞുമുണ്ട്. അവളെ കൊന്നതാണ്," ഭാഗ്യശ്രീ പറഞ്ഞു.

കുറ്റവാളികൾക്ക് വ്യാജ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാൻ പോലീസും എം.പി.യുടെ പേഴ്സണൽ അസിസ്റ്റന്റുമാരും സമ്മർദ്ദം ചെലുത്തിയിരുന്നതായി മരിച്ച ഡോക്ടർ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. പോലീസ് ഇൻസ്‌പെക്ടറുടെ സഹായിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ പ്രശാന്ത് ബൻകർ മാനസികമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. ഡോക്ടറുടെ ആത്മഹത്യയെത്തുടർന്ന് എസ്.ഐ. ഗോപാൽ ബദാനെയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com