

ശൈത്യകാലം തുടങ്ങാനിരിക്കെ , ഡൽഹിയിൽ വീണ്ടും വായുമലിനീകരണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍ പ്രദേശിലും കാര്‍ഷിക അവശിഷ്ട്ടങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമാക്കുന്നത്. അതേസമയം ഡൽഹിയിലെ യമുന നദിയില്‍ നുരഞ്ഞുപൊന്തിയ വിഷപ്പതയില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്.
ഡൽഹി ശൈത്യകാലത്തിലേക്ക് കടക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയാണ് വായുമലിനീകരണം. കഴിഞ്ഞ ഒരാഴ്ചയായി വായുമലിനീകരണ തോത് ഉയരുകയാണ്. സുപ്രീംകോടതി വിലക്കിയിട്ടും അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ കാര്‍ഷിക അവശിഷ്ട്ടങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ് വായു മലിനീകരണം രൂക്ഷമാക്കുന്നത്.