Times Kerala

 പരോളിലിറങ്ങി മുങ്ങിയ പ്രതി അഞ്ച് വർഷത്തിന് ശേഷം അറസ്റ്റിൽ

 
 പരോളിലിറങ്ങി മുങ്ങിയ പ്രതി അഞ്ച് വർഷത്തിന് ശേഷം അറസ്റ്റിൽ
ഭോപ്പാൽ: പരോളിലിറങ്ങിയതിന് ശേഷം മുങ്ങിയ പ്രതിയെ അഞ്ചുവർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് വിജയ് പഹൽവാൻ (52) എന്നയാളാണ് പരോളിലറങ്ങി പൊലീസിന് പിടികൊടുക്കാതെ ഒളിവിൽപോയത്. 2018 ഏപ്രിലിലാണ് ഇയാൾക്ക് രണ്ട് ദിവസത്തെ പരോൾ ലഭിച്ചത്. പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.  ഡൽഹി, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കൊലപാതകം, കൊലപാതകശ്രമം, ലൈംഗികാതിക്രമം തുടങ്ങി 24 കേസുകളിൽ പ്രതിയാണിയാൾ. ക്രിമിനൽ ഗൂഢാലോചന, മോഷണം, ഭീഷണിപ്പെടുത്തൽ, ആയുധം കൈവശംവെക്കൽ തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്.

ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.   

Related Topics

Share this story