Times Kerala

ഡ​ല്‍​ഹി​യി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട​ത് ആം​ആ​ദ്മി പാ​ര്‍​ട്ടി കാ​ര​ണം: കോ​​ണ്‍​ഗ്ര​സ് 

 
congress
ന്യൂ​ഡ​ല്‍​ഹി: ഇന്ത്യാ സഖ്യത്തിന് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി​യി​ല്‍ തി​രി​ച്ച​ടി​യേ​റ്റ​തി​ന് കാ​ര​ണം ആം​ആ​ദ്മി പാ​ര്‍​ട്ടി​യാ​ണെ​ന്ന് പറഞ്ഞ് കോ​ണ്‍​ഗ്ര​സ്. അതോടൊപ്പം കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി ആം​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തുകയുണ്ടായി. ഇന്ത്യാ സഖ്യത്തിന് രാജ്യത്ത് മറ്റെല്ലായിടത്തും മു​ന്നേ​റ്റം ന​ട​ത്താ​നാ​യ​പ്പോ​ള്‍ വൻ തിരിച്ചടി ലഭിച്ചത് ഡൽഹിയിൽ മാത്രമാണെന്ന് പറഞ്ഞ ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ, സ​ഖ്യ​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി ആം​ആ​ദ്മി പാ​ര്‍​ട്ടി പാ​ര്‍​ട്ടി​യു​ടെ ജ​ന​പ്ര​തി​നി​ധിക​ളോ പ്ര​വ​ര്‍​ത്ത​കരോ പ്രവർത്തിച്ചില്ലെന്നും കുറ്റപ്പെടുത്തുകയുണ്ടായി. കോൺഗ്രസ് പരാജയത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ചിരിക്കുന്നത് ര​ണ്ടം​ഗ ക​മ്മ​റ്റി​യെയാണ്. 

Related Topics

Share this story