Times Kerala

 വാതിൽതകർത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നം​ഗ സംഘം യുവതിയെ വെടിവെച്ചുകൊന്നു; രണ്ട് പേർക്ക് പരിക്ക്

 
crime
 

ലഖ്നോ: ഉത്തർപ്രദേശിൽ യുവതിയെ മൂന്നം​ഗ സംഘം വെടിവെച്ചുകൊന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. യുവതിയുടെ ഭർത്താവും കുടുംബത്തിലെ മറ്റ് രണ്ട് അം​ഗങ്ങളും സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഫൂൽ കുമാരി (48) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പുട്ടിലാൽ (53) പരിക്കുകളോടെ ചികിത്സയിലാണ്. 

മൂന്നം​ഗ സംഘം വീടിന്റെ വാതിൽ തകർത്ത് അതിക്രമിച്ച് കയറിയ ശേഷം കുടുംബത്തെ ആക്രമിക്കുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതികളിൽ ഒരാൾ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. ആക്രമിക്കപ്പെട്ടവരുടെ ആരോ​ഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തിന്റെ ശരിയായ കാരണം കണ്ടെക്കാനാകൂവെന്നും പൊലീസ് അറിയിച്ചു.

 കൊല്ലപ്പെട്ട യുവതിയുടെ മകളുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇതിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നി​ഗമനം.

Related Topics

Share this story