Times Kerala

 അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു

 
അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു
 

​ഗുരു​ഗ്രാം: അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു. ഒമ്പത് വയസുകാരൻ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബിജ്നോർ സ്വദേശിയായ വിനിത് ചൗധരി എന്നയാൾക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനു (9), പ്രീത് (7) എന്നിവർക്കാണ് പരിക്കേറ്റത്.  മർദനമേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രീത് മരണപ്പെടുകയായിരുന്നു.

ഏതാനും മാസങ്ങളായി കൊല്ലപ്പെട്ട കുട്ടിയും സഹോദരനും അമ്മയ്ക്കും ലിവ്-ഇൻ-പങ്കാളിക്കും ഒപ്പമായിരുന്നു താമസം. യുവതിയില്ലാത്ത സമയത്ത് പ്രതി കുട്ടികളെ മർദിച്ചിരുന്നുവെന്ന് കുട്ടികളുടെ ബന്ധു പൊലീസിനോട് പറഞ്ഞു. സംഭവദിവസം യുവതി വീട്ടിലുണ്ടായിരുന്നില്ല.  സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
 

Related Topics

Share this story