വനിത ഗുസ്തി താരത്തിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
Sep 19, 2023, 09:03 IST

ഛണ്ഡീഗഡ്: വനിയ ഗുസ്തി താരത്തിന്‍റെ മോർഫ് ചെയ്ത ചിത്രമടങ്ങിയ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗുസ്തി താരത്തിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിയാനയിൽ ഹിസാർ ജില്ല നിവാസിയായ അമിത് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
30 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഗുസ്തി താരത്തിന്‍റെ മോർഫ് ചെയ്ത ചിത്രവും പ്രതി ഉൾപ്പെടുത്തിയിരിക്കുന്നത്. താനും സുഹൃത്തുമാണ് ദൃശ്യങ്ങളിലുള്ളതെന്നും ഗുസ്തി താരത്തിന് വീഡിയോയിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. താൻ ഈ താരത്തെ നേരിൽ കണ്ടിട്ടില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പ്രതിക്കെതിരെ ഐ.ടി വകുപ്പിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
