മണിപ്പുരിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ വിമാനം ഏർപ്പെടുത്തി ആന്ധ്ര
Mon, 8 May 2023

ഇംഫാൽ: ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപത്തെത്തുടർന്ന് മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനസൗകര്യമൊരുക്കി ആന്ധ്രാപ്രദേശ് സർക്കാർ. ആന്ധ്രയിൽ നിന്നുള്ള 150 വിദ്യാർഥികളാണു ഇംഫാലിൽ കുടുങ്ങി കിടക്കുന്നത്. വിദ്യാർഥികളെ ഹൈദരാബാദിലേക്കോ വിജയവാഡയിലേക്കോ വിമാനത്തിൽ എത്തിക്കാനാണു തീരുമാനം. ഇഇതിനായുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകിയിട്ടുണ്ട്.