Times Kerala

പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി 
 

 
പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി 

പട്ടാപ്പകല്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം  കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 9.30-ഓടെ ഗ്വാളിയോറിലെ ഝാന്‍സി റോഡിലെ പെട്രോള്‍ പമ്പില്‍ സഹോദരനൊപ്പം ബസ്സിറങ്ങിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. മധ്യപ്രദേശിലെ ബാരാ സ്വദേശിനിയായ 19-കാരിയെയാണ് സഹോദരന്റെ കണ്‍മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.  പെണ്‍കുട്ടിയെ മുഖംമറച്ചെത്തിയ ഒരാള്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബൈക്കിലിരുത്തി രണ്ടംഗസംഘം കടന്നുകളയുകയും ചെയ്തു. ഈ രംഗങ്ങളെല്ലാം സമീപത്തെ സിസിടിവി ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ വ്യാപകമായ പരിശോധന നടത്തിയെങ്കിലും പ്രതികളുടെ ബൈക്കോ ഇവര്‍ എങ്ങോട്ടാണ് പോയതെന്നോ പോലീസിന് കണ്ടെത്താൻ സാധിച്ചില്ല.  പെണ്‍കുട്ടിയെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.  അതേസമയം, സംഭവത്തിന് പിന്നില്‍ പെണ്‍കുട്ടിയെ പരിചയമുള്ള ഒരു യുവാവാണെന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ താമസിക്കുന്ന ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.



 

Related Topics

Share this story