പുല്ലരിയാൻ പോയ 55കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

rape
 ലഖ്​നോ: ഉത്തര്‍പ്രദേശില്‍ 55കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഗ്രേറ്റര്‍ നോയിഡയിലെ ജേവര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലെ വനമേഖലയിലാണ്​ സംഭവം. രാവിലെ 10 മണിയോടെ വയലില്‍ പുല്ലരിയാന്‍ പോയതായിരുന്നു സ്​ത്രീ. അവിടെ നിന്ന്  ഇവരെ നാലുപേര്‍ ചേര്‍ന്ന്​ കാട്ടിലേക്ക്​ ബലംപ്രയോഗിച്ച് വലിച്ചു പിഴച്ചു കൊണ്ട് പോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അവിടെനിന്ന്​ രക്ഷപ്പെട്ട സ്​ത്രീ ഉടന്‍ തന്നെ വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കള്‍ തുടര്‍ന്ന്​ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പ്രതികളിലൊരാള്‍ ഗ്രാമത്തിലെ തന്നെയാളാണെന്ന്​ സ്​ത്രീയുടെ മൊഴിയില്‍ പറയുന്നു.സംഭവത്തില്‍​ കേസ്​ രജിസ്റ്റര്‍ ചെയ്​തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ്​ അറിയിച്ചു.

Share this story