
ന്യൂഡൽഹി: ഉത്തരകാശിയിലെ ഹർസിൽ താഴ്‌വര ഇരുമ്പ് പാലം തകർന്നതിനെത്തുടർന്ന് 12 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു(iron bridge). 100 മീറ്റർ നീളമുള്ള ഇരുമ്പ് പാലമാണ് തകർന്നത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് ഈ പാലം നിർമ്മിച്ചത്.
പ്രദേശത്ത് നിന്നും നിലവിൽ ഹെലികോപ്റ്റർ വഴിയാണ് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നത്. ഇവിടെ നൂറോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം മിന്നൽ പ്രളയത്തിൽ ഒലിച്ചു പോയ ധരാലി ഗ്രാമത്തിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ അകലെയാണ് ഹർസിൽ താഴ്‌വര.