അഞ്ച് വയസുകാരിയെ പീഡിപ്പിച്ചയാൾക്ക് ശിക്ഷയായി 'സിറ്റ്അപ്പ്' ചെയ്യാന്‍ വിധിച്ച് നാട്ടുക്കൂട്ടം; വിചിത്ര സംഭവം ബിഹാറിൽ

അഞ്ച് വയസുകാരിയായ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് തന്റെ കോഴിഫാമിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
സംഭവമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടി നാട്ടുക്കൂട്ടത്തിന്റെ മുൻപിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ കുട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോകുക മാത്രമാണ് ചെയ്തതെന്നും അതിന്റെ ശിക്ഷയായി അഞ്ച് പ്രാവശ്യം സിറ്റ്അപ്പ് ചെയ്താല്‍ മതിയെന്ന് ഗ്രാമത്തിലെ മുതിര്‍ന്നയാളുകള്‍ വിധിച്ചു.

ഇയാള്‍ സിറ്റ്അപ്പ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ അപലപിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഗ്രാമീണ ഇന്ത്യയിലെ പുരുഷാധിപത്യത്തിന്റെയും വളച്ചൊടിച്ച നീതിയുടെയും തെളിവാണിതെന്ന് പലരും ഈ സംഭവത്തെ അഭിപ്രായപ്പെട്ടു.
സംഭവത്തിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല വ്യക്തമാക്കി. സംഭവം ഒതുക്കാൻ ശ്രമിച്ചവരെയും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.