പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
Aug 5, 2022, 19:51 IST

പൂനെ: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റല്‍ മുറിയില്‍ പൂര്‍വ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അശ്വിന് അനുരാഗ് ശുക്ല(32) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു.2017 ബാച്ചിലെ സിനിമാറ്റൊഗ്രഫി വിദ്യാർഥിയായിരുന്നു അശ്വിൻ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.