Times Kerala

 കോവിഡ് മുക്തമായി കോടമ്പാക്കത്തിൻ്റെ  പ്രശംസ നേടി അയങ്കരൻ പ്രേക്ഷകരിലേക്ക് 

 
 കോവിഡ് മുക്തമായി കോടമ്പാക്കത്തിൻ്റെ  പ്രശംസ നേടി അയങ്കരൻ പ്രേക്ഷകരിലേക്ക് 
 

ജി.വി. പ്രകാശ് കുമാർ നായകനാവുന്ന അയങ്കരൻ നാളെ, മെയ് 12- ന്  പ്രദർശനത്തിനെത്തുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കും സെലിബ്രിറ്റികൾക്കും വേണ്ടി ചെന്നൈയിൽ നടത്തിയ പ്രീമിയർ ഷോ കണ്ടവർ മികച്ച അഭിപ്രായമാണ്  ചിത്രത്തെ കുറിച്ച് രേഖപ്പെടുത്തിയത്. തീയറ്ററിൽ എത്തും മുമ്പേ തന്നെ നിരൂപകരുടെയും ധനുഷ് , വിശാൽ ഉൾപ്പെടെയുളള സെലിബ്രിറ്റികളുടേയും പ്രശംസയും നേടിയ അയങ്കരൻ തൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി തീരും എന്ന ആത്മവിശ്വാസമാണ് ജി.വി.പ്രകാശിന്. കഴിഞ്ഞ മൂന്നു കൊല്ലമായി കോവിഡ് ലോൾഡൗണിൽ കുടുങ്ങി കിടന്ന അയങ്കരൻ  പ്രതിബന്ധങ്ങളിൽ നിന്നും മുക്തി നേടിയാണ് എത്തുന്നത്. ഈ കാലതാമസവും അനുഗ്രഹവു മായിരിക്കയാണ്. കാരണം കഴിഞ്ഞ കുറെ കാലമായി ജി.വി.പ്രകാശിൻ്റെ സിനിമകൾ ബോക്സ് ഓഫീസിൽ വലിയ  ചലനങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല. എന്നാൽ കോവിഡാ നന്തരം പുറത്തിറങ്ങിയ സെൽഫി, ബാച്ച്‌ലർ എന്നീ സിനിമകളുടെ  വിജയം ജി.വി.പ്രകാശിന് നവ ജീവൻ നൽകിയിരിക്കയാണ്. അതിനെ തുടർന്നാണ്  അയങ്കരൻ എത്തുന്നത്.' 


'ഈട്ടി '  എന്ന ഹിറ്റ് സിനിമ അണിയിച്ചൊരുക്കി ശ്രദ്ധേയനായ രവി അരസുവാണ് അയങ്കരൻ്റെ രചയിതാവും സംവിധായകനും. സമകാലീന രാഷ്ട്രീയ സംഭവങ്ങൾ കോർത്തിണക്കിയ സയൻസ് പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമാണിത്.  മലയാളിയായ മഹിമാ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, രവീണാ രവി, സിദ്ധാർഥ് ശങ്കർ, യോഗി ബാബു, കാളി വെങ്കട്ട്, ആടുകളം നരേൻ, മയിൽസാമി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ. കോമൺ മാൻ ഫിലിം നിർമ്മിച്ച "അയങ്കരൻ " സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി കേരളത്തിൽ റിലീസ് ചെയ്യും. 

Related Topics

Share this story