കാമുകിയുടെ മൃതദേഹത്തെ 'വിവാഹം' ചെയ്ത് കാമുകൻ
Nov 22, 2022, 13:58 IST

കാമുകി മരിച്ചതിനെ തുടർന്ന് അവളുടെ മൃതദേഹത്തെ വിവാഹം ചെയ്തു. വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അസ്സമിൽ നിന്നുള്ള ബിതുപൻ താപുലി എന്ന 27 -കാരനാണ് കാമുകിയുടെ മൃതദേഹത്തെ വിവാഹം കഴിച്ചത്. അസുഖം ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ബിതുപന്റെ കാമുകി പ്രാർത്ഥനയുടെ അന്ത്യം. പ്രാർത്ഥനയുടെ മൃതദേഹത്തിൽ നെറ്റിയിലും കവിളിലും ബിതുപൻ സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് വൈറലായത്. നവംബർ 18 -ന് ആശുപത്രിയിൽ വച്ചാണ് പ്രാർത്ഥന മരിക്കുന്നത്. അധികം വൈകാതെ ഇന്റർനെറ്റിൽ ബിതുപൻ പ്രാർത്ഥനയുടെ മൃതദേഹത്തിൽ കുങ്കുമണിയിക്കുകയും ഹാരമണിയിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാവുകയായിരുന്നു.
