സ്പീക്കർ നിർമാണ ഫാക്ടറിയിൽ തീപിടിത്തം
Wed, 11 May 2022

ന്യൂഡൽഹി: ഡല്‍ഹിയിലെ സ്പീക്കര്‍ നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം ഉണ്ടായി. വസീര്‍പുര്‍ വ്യവസായമേഖലയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ല. ഫയര്‍ഫോഴ്സിന്റെ 12 യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.