ഇന്ത്യൻ മഹാ സമുദ്രത്തിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം: കേരളത്തിന് നിലവിൽ സുനാമി മുന്നറിയിപ്പില്ല, ഇന്ദിര പോയിൻ്റിൽ 'വാച്ച് അലർട്ട്' | Earthquake

ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നു
ഇന്ത്യൻ മഹാ സമുദ്രത്തിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം: കേരളത്തിന് നിലവിൽ സുനാമി മുന്നറിയിപ്പില്ല, ഇന്ദിര പോയിൻ്റിൽ 'വാച്ച് അലർട്ട്' | Earthquake
Updated on

ന്യൂഡൽഹി: ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് (ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) ആണ് ഇക്കാര്യം അറിയിച്ചത്.( 6.5 magnitude earthquake hits Indian Ocean)

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ 'വാച്ച് അലർട്ട്' നൽകിയിട്ടുണ്ട്. കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും അറിയിച്ചു.

ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും നിലവിൽ സുനാമി സാധ്യതയില്ലെന്നുമാണ് ഇന്തോനേഷ്യൻ ജിയോഫിസിക്സ് ഏജൻസി അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com