പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് 5 പൊലീസുകാർ മരിച്ചു; രാജസ്ഥാനിലാണ് സംഭവം
Nov 19, 2023, 16:03 IST

ജയ്‌പൂർ: രാജസ്ഥാനിലെ വാഹനാപകടത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായി ഡ്യൂട്ടിക്ക് പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ചയായിരുന്നു അപകടം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നാഗൗറിൽ നിന്ന് ജുൻജുനുവിലേക്ക് ഡ്യൂട്ടിക്കായി പോകുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ പൊലീസ് വാഹനം ട്രക്കിൽ ഇടിക്കുകയായിരുന്നു.
