Times Kerala

2000 -ത്തിന്റെ നോട്ട് തന്നാൽ 2100 രൂപയ്‍ക്ക് സാധനങ്ങൾ വാങ്ങാം, വൈറലായി ഇറച്ചിക്കടയിലെ പരസ്യം 

 
2000 -ത്തിന്റെ നോട്ട് തന്നാൽ 2100 രൂപയ്‍ക്ക് സാധനങ്ങൾ വാങ്ങാം, വൈറലായി ഇറച്ചിക്കടയിലെ പരസ്യം 

2000 രൂപ നോട്ട് പിൻവലിച്ചതായി വാർത്ത വന്നതോടെ രണ്ടായിരത്തിന്റെ നോട്ട് എവിടെയെങ്കിലും എങ്ങനെയെങ്കിലും കൊടുത്ത് ഒഴിവാക്കാനാണ് ആളുകളുടെ ശ്രമം. അതേ സമയം വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.  ഈ കടയിൽ നിങ്ങൾ രണ്ടായിരത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുകയാണ് എങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും. ഒരു ഇറച്ചിക്കടയാണ് രണ്ടായിരം നോട്ട് തന്നാൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും എന്ന് പരസ്യം ചെയ്തിരിക്കുന്നത്.  എന്തൊരു ബിസിനസ് ഐഡിയ അല്ലേ? വിൽപന കൂട്ടാൻ വളരെ ബുദ്ധിപൂർവമുള്ള ആശയം എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റിലാണ് ഇതിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത്. ജിടിപി ന​ഗറിലുള്ള സറദാർ എ പ്യുവർ മീറ്റ് ഷോപ്പിന്റേതാണ് പ്രസ്തുത പരസ്യം. പോസ്റ്ററിൽ ഒരു 2000 -ത്തിന്റെ നോട്ട് പതിപ്പിച്ച് വച്ചിരിക്കുന്നതും കാണാം. 

Genius idea to increase sales📈
by u/Happy_Raven in indiasocial

Related Topics

Share this story