മധ്യപ്രദേശില്‍ നദിയിലേക്ക് ബസ് മറിഞ്ഞു 15 പേര് മരിച്ചു
May 9, 2023, 12:15 IST

ഖാര്‍ഗോണ്‍: മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ഊണ് പോലീസ് സ്റ്റേഷന് പരിധിയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 15 പേര് മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. അപകടത്തിൽ 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഖര്‍ഗോണ്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 9.15 നാണ് അപകടം സംഭവിച്ചത്. ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ബസ് ഡോംഗര്ഗാവിനടുത്തുള്ള ബോറാഡ് നദിയുടെ പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് വീഴുകയായിരുന്നു. നദിയിൽ വെള്ളമില്ലായിരുന്നു. അപകട സമയത്ത് ബസില്‍ 50ല്‍ പരം യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.