Times Kerala

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് സഹപാഠി; വീടിന് കാവൽ നിന്ന് സുഹൃത്തുക്കൾ

 
rape

ജയ്പൂർ: രാജസ്ഥാനിലെ ബാരൻ ജില്ലയിൽ പതിനാലുകാരിയെ സഹപാഠി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ച വിദ്യാർഥിനി കോച്ചിങ് ക്ലാസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

പത്തൊൻപതുകാരനായ വിക്രം പെൺകുട്ടിയെ തന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കോച്ചിങ് ക്ലാസിലേക്ക് പോകുന്ന വഴി ബൈക്കിലെത്തിയ വിക്രമും സുഹൃത്ത് പ്രകാശും തന്നെ ക്ലാസിൽ ഇറക്കി തരാമെന്ന് പറഞ്ഞാണ് ബൈക്കിൽ കയറ്റിയതെന്നും പിന്നീട് സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും കുട്ടി പോലീസിനോട്  പറഞ്ഞു. സുഹൃത്തുക്കൾ വീടിന് കാവൽ നിൽക്കുകയും ചെയ്തിരുന്നതായി കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 
 
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ മൂന്ന് പേർക്കെതിരേയും പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തു. സംഭവത്തിൽ വിക്രം, പ്രകാശ് എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാമത്തെയാളെ കണ്ടെത്താനായിട്ടില്ല.
 

Related Topics

Share this story