പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 12 വയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
Tue, 9 May 2023

മഹാരാഷ്ട്ര: പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 12 വയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ മുറിവുകളുണ്ട്. 30 കാരനായ പ്രതി പെണ്‍കുട്ടിയെ സ്ഥിരം ഉപദ്രവിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി സഹോദരനും ഇയാളുടെ ഭാര്യയ്‌ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന യുവാവ്, കുട്ടിയെ സ്ഥിരം ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളലേൽപ്പിക്കുന്നതും പതിവാണ്.
ക്രൂരമായ പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടി ഞായറാഴ്ച മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു മരണം. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.