Times Kerala

 ഇന്ത്യ-ചൈന അതിർത്തിയിൽ 108 കിലോ സ്വർണം പിടികൂടി: മൂന്നു പേർ അറസ്റ്റിൽ

 
ഇന്ത്യ-ചൈന അതിർത്തിയിൽ 108 കിലോ സ്വർണം പിടികൂടി: മൂന്നു പേർ അറസ്റ്റിൽ
 ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് 108 കിലോ സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണത്തിന് പുറമെ രണ്ട് മൊബൈൽ ഫോണുകൾ, ഒരു ബൈനോക്കുലർ, രണ്ട് കത്തികൾ, കേക്ക്, പാൽ, ചൈനീസ് ഭക്ഷണ പദാർഥങ്ങൾ എന്നിവയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഐ.ടി.ബി.പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കടത്താണിത്. . അറസ്റ്റിലായ മൂന്ന് പേരെയും ഐ.ടി.ബി.പിയും പൊലീസും സംയുക്തമായി ചോദ്യം ചെയ്തു വരികയാണെന്നും പിടിച്ചെടുത്ത വസ്തുക്കൾ കസ്റ്റംസ് വകുപ്പിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Related Topics

Share this story