Times Kerala

കൂട്ടത്തോൽവി: ഒൻപതാം ക്ലാസിൽ തോറ്റത് 1 ലക്ഷം കുട്ടികൾ, ഡൽഹിയിൽ വിവാദം

 
നെ​റ്റ് പ​രീ​ക്ഷ തീ​യ​തി​യാ​യി

ഇക്കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ഒരു ലക്ഷത്തിലേറെ കുട്ടികൾ ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ പരാജയപ്പെട്ടു. മുൻ വർഷത്തെ വെച്ച് നോക്കുമ്പോൾ 15 ശതമാനം വർധനവാണ് പരാജയപ്പെട്ടവരുടെ എണ്ണത്തിലുണ്ടായത്. എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ 46622 പേരും 11ാം ക്ലാസിലെ വാർഷിക പരീക്ഷയിൽ 51914 പേരും വിജയിച്ചില്ല. വിവരാവകാശ നിയമപ്രകാരം ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് കൂട്ടത്തോൽവിയുടെ വിവരം പുറത്തുവിട്ടത്.

ഒൻപതാം ക്ലാസിൽ 2023 ലെ പരീക്ഷയിൽ 88409 പേർ തോറ്റിരുന്നു. 2022 ൽ 28531 പേരും 2021 ൽ 31540 വിദ്യാർത്ഥികളും തൊട്ടു. 11ാം ക്ലാസിൽ 2023 ൽ 54755 വിദ്യാർത്ഥികളാണ് പരാജയപ്പെട്ടത്. 2022 ൽ 7246 പേരും 2021 ൽ 2169 പേരുമാണ് പരീക്ഷകളിൽ പരാജയപ്പെട്ടിരുന്നത്.

Related Topics

Share this story