ബെംഗളൂരുവിലെ അപ്പാർട്ട്മെന്‍റിൽ വൻ തീപിടിത്തം ; രണ്ട് പേർ കൊല്ലപ്പെട്ടു

ബെംഗളൂരുവിലെ  അപ്പാർട്ട്മെന്‍റിൽ വൻ തീപിടിത്തം ; രണ്ട് പേർ കൊല്ലപ്പെട്ടു

ബെംഗളുരു : നഗരത്തിലെ അപ്പാർട്ട്മെന്‍റിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യതയെന്നുമാണ് റിപ്പോർട്ട്. ദേവരച്ചിക്കനഹള്ളിക്ക് സമീപമുള്ള അശ്രിത് അപ്പാർട്ട്മെന്‍റിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ഓടെയായിരുന്നു സംഭവം. അപ്പാർട്ട്മെന്‍റിലെ ഒരു ഫ്ലാറ്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share this story