ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ വകഭേദം ഡൽഹിയിൽ സ്ഥിരീകരിച്ചു; ജാഗ്രത

ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ വകഭേദം ഡൽഹിയിൽ സ്ഥിരീകരിച്ചു; ജാഗ്രത

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ വകഭേദം . ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. ഇവയിൽ ഒരു വകഭേദം പനി, തലവേദന എന്നിവക്ക് കാരണമാകുന്നു. എന്നാൽ അപകടകരമായ രണ്ടാമത്തെ വകഭേദം തലച്ചോറിൽ രക്തസ്രാവത്തിന് കാരണമായി മരണം വരെ സംഭവിക്കാമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. അതേസമയം, രോഗം നിയന്ത്രണ വിധേയമാണെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും കഴിഞ്ഞ ദിവസം ഡൽഹി ആരോഗ്യ മന്ത്രി സതേന്ദ്ര ജെയിൻ അറിയിച്ചു.ഈ വർഷം ഇതുവരെ 158 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ആകെ 131 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.

Share this story