Times Kerala

 'സോള്‍വ് ഫോര്‍ ടുമാറോ'; 100 ടീമുകളുടെ ആദ്യ ചുരുക്കപ്പട്ടിക വെളിപ്പെടുത്തി സാംസങ്ങ് ഇന്ത്യ

 
 'സോള്‍വ് ഫോര്‍ ടുമാറോ'; 100 ടീമുകളുടെ ആദ്യ ചുരുക്കപ്പട്ടിക വെളിപ്പെടുത്തി സാംസങ്ങ് ഇന്ത്യ
 

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്ങ് അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനമായ 'സോള്‍വ് ഫോര്‍ ടുമാറോ' യില്‍ 100 ടീമുകളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു.  സ്‌കൂള്‍, യൂത്ത് ട്രാക്കുകളിലായുള്ള 50 ടീമുകള്‍ വീതം ഈ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ ടീമുകള്‍ ഇനി ദേശീയ വിദ്യാഭ്യാസ, നവീനതാ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. 

'പരിസ്ഥിതിയും സുസ്ഥിരതയും' എന്ന വിഷയം കൈകാര്യം ചെയ്യുന്ന യൂത്ത് ട്രാക്കില്‍ ഏറ്റവും മികച്ച 50 ടീമുകള്‍ സമര്‍പ്പിച്ച ആശയങ്ങള്‍ പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമാണെന്ന് മാത്രമല്ല, അവ അങ്ങേയറ്റം ഭാവിയിലേക്ക് ശ്രദ്ധയൂന്നുന്നതാണ്. വനനശീകരണം, പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍, സമുദ്ര മലിനീകരണം, കാര്‍ബണ്‍ പുറത്ത് വിടല്‍, സുസ്ഥിരതമല്ലാത്ത പാക്കേജിങ്ങ്, മോശപ്പെട്ട ജല വിനിയോഗം എന്നിങ്ങനെയുള്ള നിര്‍ണായക പ്രശ്നങ്ങളാണ് യുവാക്കള്‍ കണ്ടെത്തിയിട്ടുള്ള മേഖലകള്‍. 

അതേസമയം സ്‌കൂള്‍ ട്രാക്കിന്റെ ഭാഗമായി സമര്‍പ്പിച്ച 'സമൂഹവും എല്ലാവരേയും ഉള്‍പ്പെടുത്തലും' എന്ന വിഷയത്തിനു കീഴിലെ ആശയങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മാനസികാരോഗ്യം, എല്‍ജിബിടിക്യു  സമൂഹത്തിനായി എല്ലാവരേയും ഉള്‍പ്പെടുത്തി കൊണ്ടുള്ള പരിസ്ഥിതി, സമൂഹത്തിലെ സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കിടയില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭിക്കുവാനുള്ള സാധ്യത കുറവ്, തൊഴിലെടുക്കുവാന്‍ തയാറാകുന്ന തരത്തില്‍ അക്കാദമിക് അറിവാര്‍ജ്ജിക്കലിനും സാങ്കേതിക നൈപുണ്യത്തിനുമിടയില്‍ നിലവിലുള്ള വിടവ് നികത്തല്‍ എന്നിങ്ങനെയുള്ള പതിവില്‍ നിന്നും വ്യത്യസ്തമായ നിര്‍ണ്ണായക പ്രശ്നങ്ങളിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്. 

100 ടീമുകളെ പ്രതിനിധാനം ചെയ്തു കൊണ്ട് പങ്കെടുക്കുന്ന മൊത്തം 232 മത്സരാര്‍ത്ഥികള്‍ 'സോള്‍വ് ഫോര്‍ ടുമാറോ' മത്സരത്തിന്റെ അടുത്ത ഘട്ടത്തിനു വേണ്ടി ഇനി തയാറെടുക്കുകയാണ്. ഈ ഘട്ടത്തില്‍ അവര്‍ക്ക് പ്രസന്റേഷനുകളും അതോടൊപ്പം വിദഗ്ധരുടെ പരിശീലനവും മെന്ററിങ്ങും വഴി ഫലപ്രദമായ ആശയ വിനിമയ നൈപുണ്യവും ലഭ്യമാക്കും. ജൂലൈ മധ്യത്തില്‍ ആരംഭിക്കാന്‍ പോകുന്ന പ്രാദേശിക റൗണ്ടുകള്‍ക്കായി തയാറെടുക്കുവാന്‍ ഇത് അവരെ സഹായിക്കും. 

14-17 പ്രായഗണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് സ്‌കൂള്‍ ട്രാക്ക്. സമൂഹവും എല്ലാവരേയും ഉള്‍ക്കൊള്ളലും എന്ന വിഷയത്തിലാണ് ഇവിടെ ശ്രദ്ധയൂന്നുന്നത്. ഇതില്‍ ജയിക്കുന്ന ടീമിനെ 'സോള്‍വ് ഫോര്‍ ടുമാറോ' 2024-ലെ 'കമ്മ്യൂണിറ്റി ചാമ്പ്യന്‍'' ആയി പ്രഖ്യാപിക്കുകയും അവര്‍ക്ക് പ്രോട്ടോടൈപ്പ് മെച്ചപ്പെടുത്തുന്നതിനായി 25 ലക്ഷം രൂപ സീഡ് ഗ്രാന്റ് ലഭിക്കുകയും ചെയ്യും. വിജയിക്കുന്ന ടീമിന്റെ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായും അതുവഴി പ്രശ്ന പരിഹാര മനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സാംസങ്ങ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 

18-22 പ്രായഗണത്തിലുള്ള യുവാക്കളേയാണ് യൂത്ത് ട്രാക്ക് ലക്ഷ്യം വയ്ക്കുന്നത്. 'പരിസ്ഥിതിയും സുസ്ഥിരതയും'' എന്ന വിഷയത്തിലാണ് ഇവിടെ ശ്രദ്ധയൂന്നുന്നത്. വിജയിക്കുന്ന ടീമിനെ 'സോള്‍വ് ഫോര്‍ ടുമാറോ' 2024-ലെ 'എന്‍വയണ്മെന്റ് ചാമ്പ്യന്‍'' ആയി പ്രഖ്യാപിക്കുകയും അവര്‍ക്ക് ഐ ഐ ടി ഡല്‍ഹിയില്‍ ഇന്‍ക്യുബേഷനു വേണ്ടി 50 ലക്ഷം രൂപ ഗ്രാന്റും ലഭിക്കും. വിജയിക്കുന്ന ടീമിന്റെ കോളേജുകള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി സാംസങ്ങ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.

Related Topics

Share this story