Times Kerala

 മടക്കിവയ്ക്കാനാകുന്ന Galaxy Z Fold6,  Z Flip6 എന്നീ ഫോണുകള്‍ പുറത്തിറക്കി സാംസങ്

 
 മടക്കിവയ്ക്കാനാകുന്ന Galaxy Z Fold6,  Z Flip6 എന്നീ ഫോണുകള്‍ പുറത്തിറക്കി സാംസങ്
 

  AI യുടെ അതിനൂതന സാധ്യതകളുമായി ഗ്യാലക്സി ബഡ്സ് 3, ബഡ്സ് 3 പ്രോ എന്നിവയ്ക്കൊപ്പം Galaxy Z Fold6,  Galaxy Z Flip6 എന്നിവ പാരീസില്‍ പുറത്തിറക്കി സാംസങ്.

സാംസങിന്റെ നീണ്ടകാലത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ മേഖലയില്‍ കരുത്താര്‍ന്ന മുന്നേറ്റം നടത്തുന്നതിന് തങ്ങളെ സജ്ജമാക്കിയതായി സാംസങ് ഇലക്ട്രോണിക്സ് മൊബൈല്‍ എക്സ്പീരിയന്‍സ് ബിസിനസ് പ്രസിഡന്റും മേധാവിയുമായ ടി എം റോഹ് പറഞ്ഞു. അതിന്റെ ഫലമായി മടക്കാവുന്ന ഫോം ഫാക്ടര്‍ സൃഷ്ടിക്കാനും എഐ യുഗത്തില്‍ പുതിയ ചുവട് വയ്പ് നടത്താനും സാധിച്ചു.  

AI പിന്‍ബലത്തില്‍ കരുത്താര്‍ന്ന മികവ് പ്രകടിപ്പിക്കുന്ന ഗ്യാലക്സി സമാനതകളില്ലാത്ത ഗുണമേന്മ പ്രദാനം ചെയ്യുന്നു. 

Galaxy Z Fold6, Z Flip6 എന്നിവ ഭാരം കുറഞ്ഞതും ലഘുവും അനായാസേന കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവയുമായ Galaxy Z സീരീസാണ്. അതുല്യമായ രൂപകല്‍പ്പന സൗന്ദര്യാത്മകത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. Galaxy Z Fold6 ന്റെ കവര്‍ സക്രീന്‍ അനുപാതം സ്വാഭാവികമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഉപയോക്താവിന് സന്തോഷം പകരുന്നതിനായി പുതിയ Galaxy Z സീരീസില്‍ നവീനമായ ആര്‍മര്‍ അലുമിനിയം, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്, വിക്ടസ് 2 എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഏറ്റവും മികവുള്ള സീരീസ് ആക്കി ഡിവൈസിനെ മാറ്റിയിരിക്കുന്നു.

Snapdragon 8 Gen 3 മൊബൈല്‍ പ്ലാറ്റ്ഫോം കൊണ്ടാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും പുതുമയാര്‍ന്ന Snapdragon മൊബൈല്‍ പ്രോസസര്‍, മികച്ച ഇന്‍ - ക്ലാസ് CPU, GPU, NPU എന്നിവയും സമന്വയിപ്പിച്ചിരിക്കുന്നു. 

നോട്ട് അസിസ്റ്റ്, PDF ഓവര്‍ലേ ട്രാന്‍സ്ലേഷന്‍, കമ്പോസര്‍, ഇമേജ് ഇന്റര്‍പ്രെട്ടര്‍ തുടങ്ങിയ വിപുലമായ AI ഫീച്ചറുകളും ടൂളുകളും Galaxy Z Fold6 ലുണ്ട്. അത് സ്‌ക്രീന്‍ വലിപ്പം വര്‍ദ്ധിപ്പിക്കുകയും കാര്യക്ഷമത പ്രദാനം ചെയ്യുകയും ചെയ്യുന്നു. 

അത്യുഗ്രന്‍ ഗെയിമിംഗ് അനുഭവവും ഇത് സാധ്യമാക്കുന്നു. കരുത്തുറ്റ ചിപ്സെറ്റും 1.6x വലുപ്പത്തിലുള്ള വേപ്പര്‍ ചേംമ്പറും കൂടുതല്‍ സമയം മികച്ച രീതിയില്‍ ഗെയിംമിഗ് ആസ്വദിക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്നു. 

Galaxy Z Flip6 അനായാസേന കൈകാര്യം ചെയ്യാനാകുമെന്ന് മാത്രവുമല്ല ഉപയോക്താവിന്റെ നിര്‍ദേശാനുസരണമുള്ള സവിശേഷതകളും ക്രിയാത്മകതയും സാധ്യമാക്കുന്നു. ഓരോ നിമിഷവും പ്രയോജനപ്രദമായി വിനിയോഗിക്കുന്നതിന് ഇത് ഉപയോക്താവിനെ സഹായിക്കുന്നു.

നവീകരിച്ച 3.4 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഫ്ളെക്സ് വിന്‍ഡോ, ഡിവൈസ് തുറക്കാതെ തന്ന AI സഹായത്തോടെ ഉപയോക്താവിന്റെ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. കൂടാതെ Flex Window യുടെ സഹായത്താല്‍ ഒന്നിലധികം വിജറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഒരേസമയത്ത് തന്നെ പരിശോധിക്കുന്നതിന് നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.

FlexCam മിഴിവാര്‍ന്നതും വൈവിധ്യം നിറഞ്ഞതുമായ ക്യാമറാ അനുഭവം പ്രദാനം ചെയ്യുന്നു. ഓട്ടോ സൂം ഉപയോഗിച്ച് ദൃശ്യങ്ങള്‍ കണ്ടെത്തുകയും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിന് മുമ്പ് സൂം ഇന്‍ ചെയ്ത് ദൃശ്യത്തിന് അനുയോജ്യമായ മികച്ച ഫ്രെയിം സ്വയം കണ്ടെത്തുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പുതിയ ക്രിയേറ്റീവ് ഓപ്ഷനുകള്‍ സജ്ജമാക്കിയത് വഴി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് മാത്രമല്ല ഇതെല്ലാം ഹാന്‍ഡ്സ് ഫ്രീയാണ് എന്ന സവിശേഷതയുമുണ്ട്.

50 MP വിസ്തൃതിയും 12 MP അള്‍ട്രാ വൈഡ് സെന്‍സറും ചിത്രങ്ങള്‍ക്ക് മിഴിവും വ്യക്തതയും പ്രദാനം ചെയ്യുന്നു. 50 MP സെന്‍സര്‍ ശബ്ദരഹിത ചിത്രങ്ങള്‍ക്കായി 2x ഒപ്റ്റിക്കല്‍ സൂം സാധ്യമാക്കുന്നു. 10x  സൂം വരെയുള്ള വിപുലമായ ഷൂട്ടിംഗിനായി AI സൂം ലഭ്യമാക്കുന്നു.

ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും ഏകോപിപ്പിച്ച് അധികസമയം ഡിവൈസ് ഉപയോഗിക്കല്‍ സാധ്യമാക്കിയിരിക്കുന്നതിനാല്‍ ബാറ്ററിയെപ്പറ്റി ആശങ്കപ്പെടാതെ തന്നെ Galaxy Z Flip6 ന്റെ ഉശിരന്‍ ഫീച്ചറുകള്‍ ഉപയോക്താവിന് യഥേഷ്ടം ആസ്വദിക്കാം.

Galaxy Z Fold6, Flip 6 എന്നിവ സുരക്ഷിതമാക്കിയിരിക്കുന്നത് Samsung Knox ആണ്. സാസങ് ഗ്യാലക്സിയുടെ ഡിഫന്‍ഡ് - ഗ്രേഡ്, മള്‍ട്ടി - ലെയര്‍ സുരക്ഷാ പ്ലാറ്റ്ഫോം എന്നിവ നിര്‍ണായ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും എന്‍ഡ്-ടു-എന്‍ഡ് ഹാര്‍ഡ് വെയര്‍ ഉപയോഗിച്ച് കേടുപാടുകളില്‍ നിന്ന് പരിരക്ഷണവും നല്‍കുന്നു. തക്ക സമയത്ത് അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.

Galaxy Buds3 സീരീസ്: ഗ്യാലക്സി AI യിലൂടെ കണക്റ്റഡ് പരിജ്ഞാനം വിപുലീകരിക്കുന്നു

Galaxy AI യുടെ കരുത്തോടെ Galaxy Buds3 സീരീസ് നവീനമായ ആശയവിനിമയ അനുഭവം പകരുന്നു. നൂതനമായ കമ്പ്യൂട്ടേഷണല്‍ ഡിസൈനുമായാണ് ഇത് രംഗപ്രവേശം ചെയ്യുന്നത്. പ്രീമിയം ബ്ലേഡ് ഡിസൈന്‍, ബ്ലേഡ് ലൈറ്റുകളോട് കൂടിയ അള്‍ട്രാ-സ്ലീക്ക് എന്നിവ ആധുനിക ശൈലി ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. ഈ പുതിയ ഡിസൈനില്‍ ബ്ലേഡില്‍ അമര്‍ത്തി മുകളിലേക്കും താഴേക്കും സൈ്വപ്പ് ചെയ്ത് ഡിവൈസ് നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. Galaxy Buds3, Buds3 Pro എന്നിവ വിവിധ ഡിസൈന്‍ ഓപ്ഷനുകള്‍ പ്രദാനം ചെയ്യുന്നു. Galzxy Buds3 Pro എന്നത് ശബ്ദത്തില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. അതേസമയം Buds3 വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ഡിവൈസ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന ഓപ്പണ്‍ ടൈപ്പാണ്. 

Related Topics

Share this story