Times Kerala

ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ൾ മ​രണപ്പെട്ടു

 
ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം
മ​ല​പ്പു​റം: ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ മരിച്ചു. അരീ​ക്കോ​ട് ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടിലാണ് കുട്ടികൾ വീണത്. ചി​കി​ത്സ​യിലിരിക്കെയാണ് കുട്ടികൾ മരിച്ചത്. ജീവൻ നഷ്ടമായത് മ​ല​പ്പു​റം കി​ഴി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ആ​ര്യ (15), അ​ഭി​ന​ന്ദ (12) എ​ന്നി​വ​ർക്കാണ്. അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രിക്കുകയായിരുന്നു ഇവർ. ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത് കു​നി​യി​ൽ മു​ടി​ക്ക​പ്പാ​റ​യി​ലുള്ള ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണാ​ണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കുന്നതായിരിക്കും. 

Related Topics

Share this story